മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചു ; ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0
448

ചെന്നൈ: ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. കൊളമ്പോ എക്സ്പ്രസ് വേയിൽ വെച്ച് മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. രണ്ടുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് വിവരം. ഡ്രൈവർ രാഗമ ആശുപത്രിയിൽ ചികിത്സയിലാണെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.