75ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 2024 ലെ സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 8 ശൗര്യചക്ര മെഡലുകളും 53 സേനാ മെഡലുകളുമാണ് പ്രഖ്യാപിച്ചത്. 5 മലയാളികൾ ഉള്‍പ്പെടെ 22 സൈനികര്‍ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. മലയാളികളായ ലെഫ്റ്റനന്റ് ജനറല്‍മാരായ പി ഗോപാലകൃഷ്ണ മേനോന്‍, അരുണ്‍ അനന്തനാരായണന്‍, അജിത് നീലകണ്ഠന്‍, മാധവന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ജോണ്‍സന്‍ പി മാത്യു എന്നിവര്‍ക്കാണ് പരം വിശിഷ്ട സേവാ മെഡല്‍.
ആറ് സൈനികര്‍ക്ക് കീര്‍ത്തി ചക്ര. മൂന്ന് പേര്‍ക്ക് മരണാനന്തരബഹുമതിയായാണ് കീര്‍ത്തി ചക്ര സമ്മാനിക്കുന്നത്. നാല് സൈനികര്‍ ഉത്തം യുദ്ധ് സേവാ മെഡല്‍ അര്‍ഹത നേടി. 8 പേര്‍ക്ക് ശൗര്യ ചക്രയും 53 പേര്‍ക്ക് സേനാ മെഡലും 85 പേര്‍ക്ക് വിശിഷ്ട സേവാ മെഡലും ലഭിച്ചു.
ലെഫ്റ്റനന്റ് ജനറല്‍ എസ് ഹരിമോഹന്‍ അയ്യര്‍ക്ക് അതിവിശിഷ്ട സേവാ മെഡലും മേജര്‍ ജനറല്‍ വിനോദ് ടോം മാത്യു, എയര്‍ വൈസ് മാര്‍ഷല്‍ ഫിലിപ്പ് തോമസ് എന്നിവര്‍ക്കും അതി വിശിഷ്ട സേവാ മെഡലും കേണല്‍ അരുണ്‍ ടോം സെബാസ്‌ററ്യനും ജോണ്‍ ഡാനിയേലിനും യുദ്ധ സേവാ മെഡലും ലഭിച്ചു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യം യുഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ചു