മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുന്നതിനിടെ അപകടം ; ഭാര്യയും ഭര്‍ത്താവും ഷോക്കേറ്റ് മരിച്ചു

വീട്ടിലേക്ക് കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുകയായിരുന്നു ശിവദാസന്‍. ഇതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.

0
233

വയനാട് : മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുന്നതിനിടെ ഭാര്യയും ഭര്‍ത്താവും ഷോക്കേറ്റ് മരിച്ചു. പുല്‍പ്പള്ളി കാപ്പിസെറ്റ് ചെത്തിമറ്റം സ്വദേശി പുത്തന്‍പുരയില്‍ ശിവദാസന്‍ (62), ഭാര്യ സരസമ്മ എന്നിവരാണ് മരിച്ചത്. കുടിവെള്ളത്തിനായുള്ള മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുന്നതിനിടെയാണ് ഇരുവർക്കും ഷോക്കേറ്റത്.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ദാരുണ സംഭവം നടക്കുന്നത്. വീട്ടിലേക്ക് കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുകയായിരുന്നു ശിവദാസന്‍. ഇതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാ​ര്യ സരസമ്മക്കും ഷോക്കേറ്റു. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി ഇരുവരെയും പുല്‍പ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സരസമ്മ മരിച്ചു. ശിവദാസനെ സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.