സഹപ്രവർത്തകരെ വെടിവെച്ച ശേഷം സൈനികൻ ആത്മഹത്യ ചെയ്തു; വെടിയേറ്റത് ആറു സഹപ്രവർത്തകർക്ക്

മണിപ്പൂർ കലാപവുമായി സംഭവത്തിന് പങ്കുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള വാ‍ർത്തകൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

0
125

മുംബൈ: മണിപ്പൂരിൽ സഹപ്രവർത്തകരെ വെടിവെച്ച ശേഷം സൈനികൻ ആത്മഹത്യ ചെയ്തു. ആറ് സൈനികർക്കാണ് സഹപ്രവർത്തകന്റെ വെടിയേറ്റത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ഇംഫാലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തിൽ പരിക്കേറ്റവരുടെ ആരോ​ഗ്യനില ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

ഇന്ന് രാവിലെയോടെ ആസാം റൈഫിൾസ് ക്യാമ്പിലാണ് സംഭവം നടക്കുന്നത്. സൈനികൻ തന്റെ സഹപ്രവർത്തകരെ വെടിവെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. അതേസമയം, വെടിയേറ്റവർ മണിപ്പൂർ സ്വദേശികളെല്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. മണിപ്പൂർ കലാപവുമായി സംഭവത്തിന് പങ്കുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള വാ‍ർത്തകൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)