ജ്വല്ലറിയുടെ ചുമര് തുരന്ന് കവർച്ച; നഷ്ടപ്പെട്ടത് 50 പവൻ സ്വര്‍ണം, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്

ഷട്ടർ തകർത്ത് അകത്തു കടന്ന ശേഷം ജ്വല്ലറിയുടെ ചുമര് തുരന്ന് കവർച്ച നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

0
139

കോഴിക്കോട്: താമരശ്ശേരിയിൽ ജ്വല്ലറിയുടെ ചുമര് തുരന്ന് വൻ കവർച്ച. 50 പവൻ സ്വര്‍ണം നഷ്ടപ്പെട്ടതായിയാണ് പ്രാഥമിക വിവരം. ഡിവൈഎസ്പി ഓഫീസിന് സമീപത്തെ റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് കവർച്ച നടന്നത്. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൽ സലാമിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

ഇന്ന് രാവിലെയോടെയാണ് മോഷണ വിവരം അറിഞ്ഞത്. കട തുറന്നപ്പോഴാണ് മോഷണം നടന്നതായി മനസ്സിലാക്കിയത്. മുകളിലെ റൂമുകളിലേക്ക് കയറുന്ന ഗോവണിയുടെ ഭാഗത്തേക്കുളള ഷട്ടർ തകർന്ന് കിടക്കുകയായിരുന്നു. ഷട്ടർ തകർത്ത് അകത്തു കടന്ന ശേഷം ജ്വല്ലറിയുടെ ചുമര് തുരന്ന് കവർച്ച നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.