പ്രശസ്ത കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു

ഗുരു ചെങ്ങന്നൂർ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സർക്കാരിന്റെ പല്ലാവൂർ അപ്പു മാരാർ സ്മാരക പുരസ്‌കാരം തുടങ്ങി കേരളത്തിന്‌ അകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങൾക്ക് കുട്ടപ്പൻ മാരാർ അർഹനായിട്ടുണ്ട്

0
134

തിരുവല്ല: പ്രശസ്ത കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു. 93 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. തിരുവല്ലയിലെ മതിൽഭാഗം മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട് നടക്കും.

ഗുരു ചെങ്ങന്നൂർ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സർക്കാരിന്റെ പല്ലാവൂർ അപ്പു മാരാർ സ്മാരക പുരസ്‌കാരം തുടങ്ങി കേരളത്തിന്‌ അകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങൾക്ക് കുട്ടപ്പൻ മാരാർ അർഹനായിട്ടുണ്ട് . നീണ്ട എട്ട് പതിറ്റാണ്ട് ആയി കഥകളി മേള ലോകത്തെ അതികായനായിരുന്നു ആയാംകുടി കുട്ടപ്പൻ മാരാർ. 1931ലെ മീന മാസത്തിലെ തിരുവോണത്തിലാണ് ജനനം. കുഞ്ഞൻ മാരാർ നാരായണി ദമ്പതികളുടെ പുത്രനാണ് കുട്ടപ്പൻ മാരാർ.