ടൂറിസം കമ്പനിയുടെ മറവിൽ വൻ തട്ടിപ്പ്; പണം നഷ്ടമായവരിൽ മലയാളികളും

അടച്ചുപൂട്ടിയ കമ്പനിയുടെ പേരിലാണ് തട്ടിപ്പ്. യു എ ഇയിലെ കരാമയിലെ അൽ റെയാമി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്രാവൽ ഏജൻസിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

0
153

ദുബായ്: യു എ ഇയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ടൂർ പാക്കേജ് നൽകി നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി. യു എ ഇയിൽ പ്രവർത്തിച്ചിരുന്ന ഒരു ട്രാവൽ ആൻഡ് ടൂറിസം കമ്പനിയാണ് ആളുകളിൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതി ഉയരുന്നത്. തട്ടിപ്പിൽ അകപ്പെട്ടവരിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നൂറിലധികം പേർ ആണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. വമ്പൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് ആണ് കമ്പനി ആളുകളിൽ നിന്നും പണം സ്വന്തമാക്കിയത്.

യു എ ഇയിലെ കരാമയിലെ അൽ റെയാമി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്രാവൽ ഏജൻസിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വേൾഡ് ടൂർ പാക്കേഡ് കാണിച്ചാണ് ചിലരിൽ നിന്നും പണം തട്ടിയിരിക്കുന്നത്. എട്ടംഗ കുടുംബത്തിന് യു എസ് സന്ദർശനത്തിന് അനുമതി ലഭിച്ചു എന്ന് പറഞ്ഞാണ് മറ്റൊരു കുടുംബത്തിൽ നിന്നും ഇവർ പണം തട്ടിയിരിക്കുന്നത്. ദുബായ് ക്രീക്കിൽ സംഘടിപ്പിച്ച ലക്കി ഡ്രോയിൽ വിജയിച്ചുവെന്നും സമ്മാനമായ ടൂർ പോകാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് മറ്റു ചിലരെ പറ്റിച്ചിരിക്കുന്നത്. ഇവരിൽ നിന്നെല്ലാം വലിയ തുക ട്രാവൽ ഏജൻസിക്കാൻ കൈക്കലാക്കി.

പണമടച്ച് അവധിക്കാലം ആഘോഷിക്കാനായി കാത്തിരിക്കുന്നതിനിടയിൽ ചിലർക്ക് സംശയങ്ങൾ തോന്നി, ഇതോടെയാണ് പലരും കമ്പനിയെ കുറിച്ച് അന്വേഷിക്കുന്നത്. അപ്പോഴാണ് സ്ഥാപനം അടച്ചു പൂട്ടിയ വിവരം അറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. യു എസ് മാത്രമല്ല, സിംഗപ്പൂർ, ഓസ്ട്രേലിയ, മനേഷ്യ, ജോർജിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കമ്പനി ടൂർ പാക്കേജ് വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും പണം കെ ൈപറ്റിയിരിക്കുന്നത്.

40,000 ദിർഹം മുതൽ 9,000 ദിർഹം വരെ പണം നഷ്ടപ്പെട്ടവർ ഈ കൂട്ടത്തിലുണ്ട്. ഉംറക്കായി 7000 ദിർഹം ആണ് പലരിൽ നിന്നും വാങ്ങിയിരിക്കുന്നത്. ജനുവരി 12 മുതൽ ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണെന്നും, ബന്ധപ്പെട്ടവരെ വിളിച്ചിട്ട് ഫോണിൽ കിട്ടുന്നുന്നെല്ലെന്നും ആണ് പരാതി ഉയരുന്നത്.

നിയമപരമായി പരാതി നൽകി നീങ്ങണം എന്ന് പണം നഷ്ടപ്പെട്ടവർ ചിന്തിക്കുന്നുണ്ട്. എന്നാൽ അതിനും വലിയ തുക ചെലവ് വരുമെന്നതിനാൽ ആരും മുന്നോട്ടു വരുന്നില്ല. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിൻറെ ട്രേഡ് ലൈസൻസ് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബർ 11ന് ഈ കമ്പനിയുടെ ലെൻസ് കാലാവധി കഴിഞ്ഞതായി കാണുന്നു.