ദില്ലിയിൽ അതിശൈത്യം ; കേരളത്തിൽ നിന്ന് എത്തേണ്ട ട്രെയിനുകൾ മണിക്കൂറുകൾ വൈകും

ദില്ലിയിൽ ഇന്ന് എത്തേണ്ട കേരള എക്സ്പ്രസ്സ്‌ 8 മണിക്കൂറും,മംഗള എക്സ്പ്രസ്സ്‌ 7 മണിക്കൂറും വൈകി ഓടുന്നു.

0
221

ദില്ലി: ദില്ലിയിൽ അതിശൈത്യം തുടരുകയാണ്. മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്. ദില്ലിയിൽ ഇന്ന് എത്തേണ്ട കേരള എക്സ്പ്രസ്സ്‌ 8 മണിക്കൂറും,മംഗള എക്സ്പ്രസ്സ്‌ 7 മണിക്കൂറും വൈകി ഓടുന്നു.

ദില്ലിയിൽ ഇന്ന് കുറഞ്ഞ താപനില അഞ്ചു ഡിഗ്രി രേഖപ്പെടുത്തി. വരുന്ന രണ്ട് ദിവസങ്ങളിൽ ഇതേ നില തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ -ലഡാക്ക് മേഖലകൾ എന്നിവിടങ്ങളിൽ പലയിടത്തും താപനില പൂജ്യത്തിനും താഴെയാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.