മഹാരാജാസ് കോളേജ് ഇന്ന് തുറക്കും; 6 മണിക്ക് ശേഷം ക്യാംപസിൽ ആരെയും അനുവദിക്കില്ല, പൊലീസ് തുടരും

ക്യാംപസിലെ പൊലീസ് സാന്നിധ്യം തത്കാലം തുടരും. ആറ് മണിക്ക് ശേഷം ആരെയും ക്യാംപസിൽ അനുവദിക്കില്ല. സംഘർഷം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നിർദേശിക്കാനും ക്യാംപസിൽ അച്ചടക്കം ഉറപ്പു വരുത്താനും സമിതിയെ നിയോഗിക്കാനും വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

0
103

കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് വ്യാഴാഴ്ച മുതൽ അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർത്ഥി സംഘടനകളുമായുള്ള യോഗത്തിലാണ് ക്ലാസുകൾ വീണ്ടും തുടങ്ങാൻ തീരുമാനിച്ചത്. ക്യാംപസിലെ പൊലീസ് സാന്നിധ്യം തത്കാലം തുടരും. ആറ് മണിക്ക് ശേഷം ആരെയും ക്യാംപസിൽ അനുവദിക്കില്ല. സംഘർഷം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നിർദേശിക്കാനും ക്യാംപസിൽ അച്ചടക്കം ഉറപ്പു വരുത്താനും സമിതിയെ നിയോഗിക്കാനും വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ബുധനാഴ്ച രാത്രി ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്. സംഘര്‍ഷത്തില്‍ എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ ബാബു, വൈസ് പ്രസിഡന്റ് ആഷിഷ് എസ് ആനന്ദ്, കെ എസ് യു പ്രവർത്തകൻ മൊഹമ്മദ് ഇജ് ലാൻ തുടങ്ങിയർ അറസ്റ്റിൽ ആയിട്ടുണ്ട്.