കോവിഡ് വകഭേദത്തെ ഉടൻ കണ്ടെത്താൻ സാധിക്കുമെന്ന് പഠനം

ജനിതകമാറ്റം വഴി കൂടുതൽ ആളുകളിൽ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതായും ഗവേഷകർ പറഞ്ഞു. കൂടാതെ മനുഷ്യരിലും മൃഗങ്ങളിലും ഉള്ള പുതിയ വകഭേദങ്ങളെ കണ്ടെത്താൻ സാധിക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തി.

0
136

: കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്താൻ സാധിക്കുമെന്ന് പഠന റിപ്പോർട്ട്. ദ ലൻസെറ്റ് മൈക്രോബ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഏകദേശം ഒരാഴ്ചക്കുള്ളിൽ തന്നെ SARS-CoV-2 തിരിച്ചറിയാൻ സാധിക്കും.

യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സർവ്വകലാശാലയിലെ ഗവേഷകർ പറഞ്ഞതനുസരിച്ച് ജനിതകമാറ്റ കോവിഡിന്റെ പുതിയ വകഭേദത്തിന്റെ വിവരങ്ങൾ മ്യുട്ടെഷൻ സമയത് പകർച്ചവ്യാധിയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിക്കാൻ സാധിക്കുമെന്നും ഇതിൽ പറയുന്നു.

കോവിഡ് പാൻഡമിക്കിന്റെ തുടക്കത്തിൽ ആളുകളിലേക്ക് പകർന്ന ജീനോം സീക്വൻസിംഗ് എന്നറിയപ്പെടുന്ന പുതിയ കോവിഡ് വേരിയന്റിനെ കൃത്യമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്താൻ സാധിച്ചുവെന്ന് പ്രധാന ഗവേഷകനായ ഇയാൻ ലേക്ക് പറഞ്ഞു.

ഹോൾ-ജീനോം സീക്വൻസിംഗ് എന്നത് രോഗകാരി ആയിട്ടുള്ള വകഭേദങ്ങളെ തിരിച്ചറിയാനുള്ള ഗോൾഡ് സ്റ്റാൻഡേർഡ് ഡയഗ്നോസ്റ്റിക് ഉപകരണമാണ്. എന്നാൽ ഇത് ജനസംഖ്യ കൂടുതൽ ഉള്ള സ്ഥലങ്ങളിലും, അതിന്റെ വിലയുടെയും കാരണത്താൽ ഇതിന്റെ ഉപയോഗം വളരെ പരിമിതമായിരിക്കും.

ജീനോം സീക്വൻസിംഗിനെക്കാൾ വേഗത്തിലുള്ള കോവിഡ് വകഭേദങ്ങളെ ജനിതകരൂപീകരണത്തിലൂടെ കണ്ടത്താനായെന്നും, ജനിതകമാറ്റം വഴി കൂടുതൽ ആളുകളിൽ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതായും ഗവേഷകർ പറഞ്ഞു. കൂടാതെ മനുഷ്യരിലും മൃഗങ്ങളിലും ഉള്ള പുതിയ വകഭേദങ്ങളെ കണ്ടെത്താൻ സാധിക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തി.