രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് നാടകം; ഹനുമാനായി വേഷമിട്ടയാള്‍ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു

ഹനുമാന്‍റെ വേഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.

0
233

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് നാടകം കളിക്കുന്നതിനിടെ ഹനുമാന്‍റെ വേഷമിട്ടയാൾ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയമാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാർത്ത റിപ്പോർട്ട് ചെയുന്നത്. ഹരിയാനയിലെ ഭിവാനിയിൽ നടന്ന നാടകത്തിനിടെയാണ് ഹനുമാൻ വേഷമിട്ട ഹരീഷ് മേത്ത എന്ന ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് ഹരീഷ് മേത്ത മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

രാംലീല നാടകം കളിക്കുന്നതിനിടയിലാണ് സംഭവം. ഹനുമാന്‍റെ വേഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. എന്നാൽ വേദിയിലുണ്ടായിരുന്നവർ കരുതിയത് ഇത് നാടകത്തിന്‍റെ ഭാഗമായി ആണെന്നാണ്. ഏറെ നേരം ചലനമില്ലാതെ കിടന്നതോടെയാണ് അപകടം സംഭവിച്ചതാണെന്ന് സഹതാരങ്ങൾ മനസിലാക്കുന്നത്. ഉടനെ തന്നെ ഹരീഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു . വൈദ്യുതി വകുപ്പിൽ എഞ്ചിനീയറായി വിരമിച്ചയാളാണ് ഹരീഷ് മേത്ത.