തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം; 69-ാം വയസ്സില്‍ പ്ലസ് ടുവിന് ചേര്‍ന്ന് സുലോചന

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷം ബിരുദ കോഴ്സില്‍ ചേരണമെന്നും ബിരുദധാരിയാകണമെന്നുമാണ് സുലോചനയുടെ ആഗ്രഹം.

0
99

തിരുവനന്തപുരം: സാക്ഷരത മിഷന് അഭിമാന നേട്ടമാകുകയാണ് ഈ വീട്ടമ്മ. പത്താം തരം തുല്യത പരീക്ഷയില്‍ ഉന്നത വിജയം നേടിയ 69കാരി ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി തയ്യാറെടുക്കുന്നു. വള്ളിയൂര്‍ക്കാവ് സ്വദേശിനി സുലോചനയാണ് പ്രായത്തെ വെല്ലുവിളിച്ച് പ്ലസ് ടു പഠനത്തിന് ഒരുങ്ങുന്നത്. സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിലാണ് സുലോചന ചേര്‍ന്നത്.

കഴിഞ്ഞ പത്താം തരം സാക്ഷരതാ തുല്യതാ പരീക്ഷയില്‍ സുലോചനയായിരുന്നു ജില്ലയിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ പഠിതാവ്. പരീക്ഷയില്‍ മികച്ച വിജയം നേടിയാണ് തുടർ പഠനത്തിന് തീരുമാനിച്ചത്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷം ബിരുദ കോഴ്സില്‍ ചേരണമെന്നും ബിരുദധാരിയാകണമെന്നുമാണ് സുലോചനയുടെ ആഗ്രഹം. തന്റെ ആഗ്രഹത്തിന് സാക്ഷരതാ മിഷനും വീട്ടുക്കാരും നല്ല പ്രചോദനം നല്‍കുന്നുണ്ടെന്നും സുലോചന പറഞ്ഞു.