മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പാല്‍ കുടിച്ചശേഷം ഉറങ്ങിയ കുട്ടി ചലനമറ്റ് കിടക്കുന്നത് കണ്ട് വീട്ടുകാര്‍ പരിഭ്രാന്തരായി. പിന്നീട് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

0
193

കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണയിലെ മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് അയാസ്.

ഇന്ന് പുലര്‍ച്ചയോടെയാണ് ദാരുണസംഭവം നടന്നത്. മുലപ്പാല്‍ നല്‍കിയശേഷം മാതാവ് ഫാത്തിമ കുട്ടിയെ ഉറക്കി കിടത്തിയതായിരുന്നു. എന്നാൽ രാവിലെ ഉറക്കം ഉണരാത്തതിനെ തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് കുട്ടിയെ മരിച്ചതായി കണ്ടെത്തിയത്. പാല്‍ കുടിച്ചശേഷം ഉറങ്ങിയ കുട്ടി ചലനമറ്റ് കിടക്കുന്നത് കണ്ട് വീട്ടുകാര്‍ പരിഭ്രാന്തരായി. പിന്നീട് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.