അമ്മയും രണ്ട് കുട്ടികളും കിണറ്റില്‍ മരിച്ച നിലയില്‍

ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനാൽ വീട്ടിൽ തിരിച്ചെത്തിയ നിധീഷ് നടത്തിയ തെരച്ചിലിലാണ് കിണറിൽ മൂവരെയും കണ്ടത്

0
134

കോഴിക്കോട്: വടകര തിരുവള്ളൂരിൽ അമ്മയെയും രണ്ട് കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുനിയിൽ മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32), മക്കളായ കശ്യപ് (6), വൈഭവ് (ആറ് മാസം) എന്നിവരാണ് മരിച്ചത്. ഫയർഫോഴ്സെത്തിയാണ് മൂന്ന് പേരേയും കിണറ്റില്‍ നിന്ന് പുറത്തെടുത്തത്.

സംഭവം നടക്കുന്ന സമയത്ത് അഖിലയുടെ ഭാര്യ നിധീഷ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനാൽ വീട്ടിൽ തിരിച്ചെത്തിയ നിധീഷ് നടത്തിയ തെരച്ചിലിലാണ് കിണറിൽ മൂവരെയും കണ്ടത്. പിന്നാലെ ഫയർഫോഴ്സെത്തി മൂന്ന് പേരേയും കിണറ്റില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. പിന്നീട് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പേരുടേയും മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)