‘ആരു വന്നാലും ഇല്ലെങ്കിലും ഞാൻ പോകും’ ; രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹർഭജൻ സിംഗ്, തീരുമാനം തീർത്തും വ്യക്തിപരം

ഇക്കാലത്ത് ഇങ്ങനെയൊരു ക്ഷേത്രം നിര്‍മിക്കപ്പെടുന്നത് തന്നെ നമ്മളുടെ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ നമ്മള്‍ എന്തായാലും പോയി, ആനുഗ്രഹം വാങ്ങും.

0
592

ജലന്ധര്‍: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് പങ്കെടുക്കുമെന്ന് മുൻ ക്രിക്കറ്റ് താരവും എഎപി എംപിയുമായ ഹർഭജൻ സിംഗ്. ചടങ്ങിൽ ആരൊക്കെ പങ്കെടുത്താലും ഇല്ലെങ്കിലും, കോൺഗ്രസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും, മറ്റ് പാർട്ടികൾ വന്നാലും വന്നില്ലെങ്കിലും, താൻ തീർച്ചയായും പോകും എന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനം പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ക്ഷണം നിരസിക്കുന്നവരെ കുറിച്ചും ഹര്‍ഭജന്‍ പറയുന്നുണ്ട്. ഹര്‍ഭജന്റെ വാക്കുകള്‍. ”ഇക്കാലത്ത് ഇങ്ങനെയൊരു ക്ഷേത്രം നിര്‍മിക്കപ്പെടുന്നത് തന്നെ നമ്മളുടെ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ നമ്മള്‍ എന്തായാലും പോയി, ആനുഗ്രഹം വാങ്ങും. ആര് വന്നാലും ഇല്ലെങ്കിലും ഞാന്‍ തീര്‍ച്ചയായും അയോധ്യയിലെത്തും. ഏത് പാര്‍ട്ടിയിലെ ആളുകള്‍ പങ്കെടുത്താലും ഇല്ലെങ്കിലും ഞാന്‍ തീര്‍ച്ചയായും അവിടെയുണ്ടാവും. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഞാന്‍ പോകുന്നത് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കില്‍, അവര്‍ വേണ്ടത് ചെയ്യാം.” ഹര്‍ഭജന്‍ പറഞ്ഞു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണായുധമായി ക്ഷേത്രം തുറക്കാനുള്ള പാർട്ടിയുടെ അജണ്ടയ്ക്ക് ഇന്ധനം നൽകില്ലെന്നും, ബിജെപി ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ആരോപിച്ചാണ് പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുകയാണ്.