ഡാമിന് സമീപം 30 കുട്ടികളുമായി പോയ സ്കൂൾ ബസ് കനാലിലേക്ക് ചെരിഞ്ഞു

കൊണ്ടാഴിയിൽ നിന്നും വിദ്യാർത്ഥികളെ കയറ്റി ചെക്ക് ഡാം പരിസരത്തു നിന്നും വണ്ടി തിരിക്കുന്നതിനിടയാണ് കനാലിലേക്ക് ഒരു ഭാഗം ചെരിഞ്ഞുപോയത്.

0
157

തൃശൂർ: തൃശൂർ കൊണ്ടാഴി ചെക്ക് ഡാമിന് സമീപം വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. സരസ്വതി വിലാസം യു പി സ്കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്. കൊണ്ടാഴിയിൽ നിന്നും വിദ്യാർത്ഥികളെ കയറ്റി ചെക്ക് ഡാം പരിസരത്തു നിന്നും വണ്ടി തിരിക്കുന്നതിനിടയാണ് കനാലിലേക്ക് ഒരു ഭാഗം ചെരിഞ്ഞുപോയത്.

തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. 30ൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂൾ ബസ്സിൽ ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.