കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് 33.6 കോടി സബ്‌സിഡി അനുവദിച്ച് സർക്കാർ ; 1198 ജനകീയ ഹോട്ടലുകളിലെ 5043 സംരംഭകർക്ക് നേട്ടം

ഈ സാമ്പത്തിക വർഷം കുടുംബശ്രീക്ക് വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായ 220 കോടി രൂപയിൽ നിന്നാണിത്.

0
139

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ജനക്ഷേമ പദ്ധതിയായ ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡിയിനത്തിൽ 33.6 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. 1198 ജനകീയ ഹോട്ടലുകളിലെ അയ്യായിരത്തിലേറെ കുടുംബശ്രീ വനിതാ സംരംഭകർക്ക് ഇത് ആശ്വാസമാകും.

ഈ സാമ്പത്തിക വർഷം കുടുംബശ്രീക്ക് വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായ 220 കോടി രൂപയിൽ നിന്നാണിത്. 2019-20 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ ബജറ്റിൽ അവതരിപ്പിച്ച ജനക്ഷേമ പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരംഭിച്ചവയാണ് ജനകീയ ഹോട്ടലുകൾ.