ജനറൽ ആശുപത്രി ഒമ്പതാം വാർഡിൽ രോഗി സൗഹൃദകേന്ദ്രം ഒരുക്കി എൻ ജി ഒ യൂണിയൻ

ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിച്ചു.

0
220

തിരുവനന്തപുരം: തിരുവനന്തപുരം ജനൽ ആശുപത്രിയിലെ ഒമ്പതാം വാർഡിലെ രോഗികളുടെ ആവശ്യങ്ങൾക്കായി രോഗി സൗഹൃദ കേന്ദ്രം നിർമിച്ച് ജീവനക്കാർ. കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലകമ്മിറ്റിയാണ് രോഗി സൗഹൃദകേന്ദ്രം നിർമ്മിച്ചത്. ഇതിനുപുറമേ ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകി.

ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് എ ഷാജഹാൻ അധ്യക്ഷനായി. കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പി സുനിൽകുമാർ, ഡി എച്ച് എസ് ഡയറക്ടർ ഡോ. റീന കെ ജെ, ഡി എം ഒ ഡോ. ബിന്ദു മോഹൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എ ബിജുരാജ് സ്വാഗതവും ജില്ല ട്രഷറർ പി കെ വിനുകുമാർ നന്ദിയും പറഞ്ഞു.