കളിയാട്ട മഹോത്സവത്തിനെത്തിയവർക്ക് ഭക്ഷ്യ വിഷബാധ; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

ക്ഷേത്രത്തിൽ നടന്ന അന്നദാനത്തിൽ സംബന്ധിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഐസ് ക്രീം കഴിച്ച കുട്ടികൾക്കും സമാന അനുഭവം ഉണ്ടായി.

0
146

കാഞ്ഞങ്ങാട്: കളിയാട്ട മഹോത്സവത്തിനെത്തിയ നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ. വെസ്റ്റ് എളേരി പുങ്ങംചാൽ കളരി ക്ഷേത്രത്തിൽ നടന്ന കളിയാട്ട മഹോത്സവത്തിൽ സംബന്ധിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഛർദിലും വയറിളക്കവും കാരണം അവശരായ നൂറിലേറെ പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ കുട്ടികളും സ്ത്രീകളും അടക്കമുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.

ആരുടെയും നില ഗുരുതരമല്ല. ക്ഷേത്രത്തിൽ നടന്ന അന്നദാനത്തിൽ സംബന്ധിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഐസ് ക്രീം കഴിച്ച കുട്ടികൾക്കും സമാന അനുഭവം ഉണ്ടായി. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.