‘കേ’രളം ‘സ്മാർട്ടാ’കുന്നു: അരമണിക്കൂറിൽ വിവാഹ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയവരിൽ സുരേഷ് ഗോപിയുടെ മകളും

വിവാഹം രജിസ്റ്റർ ചെയ്താൽ ഇനി ദിവസങ്ങളോ ആഴ്ചകളോ കാത്തിരിക്കേണ്ട, മിനിട്ടുകൾക്കകം തന്നെ സർട്ടിഫിക്കറ്റ് ലഭിക്കും. സംസ്ഥാനത്തെ കെ - സ്മാർട്ട് വഴിയുള്ള ആദ്യ സർട്ടിഫിക്കറ്റ് വിതരം ആന്തൂർ നഗര സഭയ്ക്ക് കീഴിൽ നടന്നു.

0
192

തിരുവനന്തപുരം,… തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വിവധ വകുപ്പുകളിൽനിന്നായി ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്കായി ഒരു സ്മാർട്ട് പദ്ധതി എത്തിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കെ-സ്മാർട്ട് പദ്ധതി വഴി അപേക്ഷ നൽകി മിനിട്ടുകൾക്കകം തന്നെ ഇനി സർട്ടിഫിക്കറ്റുകൾ ലഭ്യമാകും. വിവാഹം രജിസ്റ്റർ ചെയ്താൽ ഇനി ദിവസങ്ങളോ ആഴ്ചകളോ കാത്തിരിക്കേണ്ട, മിനിട്ടുകൾക്കകം തന്നെ സർട്ടിഫിക്കറ്റ് ലഭിക്കും. സംസ്ഥാനത്തെ കെ – സ്മാർട്ട് വഴിയുള്ള ആദ്യ സർട്ടിഫിക്കറ്റ് വിതരം ആന്തൂർ നഗര സഭയ്ക്ക് കീഴിൽ നടന്നു. ഇപ്പോൾ പദ്ധതി മറ്റ് നഗരങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

സുരേഷ്ഗോപിയുടെ മകളും ഇന്നലെ വിവാഹം നടന്ന ഉടനെ സർട്ടിഫിക്കറ്റ് സ്വന്തമാക്കി. എം ബി രജേഷാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ,

ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്. കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണ്..

കഴിഞ്ഞ ദിവസം കെ – സ്മാർട്ട് പദ്ധതിയെക്കുറിച്ച് വിശദമായ പോസ്റ്റ് അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിൽ ഒട്ടേറെ സംശയങ്ങളും അഭ്യർത്ഥനകളും കമൻ്റിലെത്തി. ഗ്രാമപഞ്ചായത്തുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കണമെന്നായിരുന്നു പലരുടേയും ആവശ്യം. ഇതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ സാധിക്കും.