മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പുഴയിലേക്ക് ഇറങ്ങി ; ഒഴുക്കിൽപെട്ട രണ്ടര വയസുകാരന് ദാരുണാന്ത്യം

വിവരമറിഞ്ഞെത്തിയ നാട്ടുകാരും ശാന്തൻപാറ പഞ്ചായത്ത് ആർആ‌ർടിയും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

0
168

ഇടുക്കി പൂപ്പാറയിൽ പന്നിയാര്‍ പുഴയിൽ ഒഴുക്കിൽപെട്ട് രണ്ടര വയസുകാരന് ദാരുണാന്ത്യം. തമിഴ്നാട് തേനി സ്വദേശി കണ്ണൻ-ഭുവനേശ്വരി ദമ്പതികളുടെ മകൻ മിത്രനാണ് മരിച്ചത്. അഞ്ചു വയസുള്ള സഹോദരനൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം നടക്കുന്നത്. കളിക്കുന്നതിനിടെ കുട്ടി പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഈ വിവരം സഹോദരൻ അമ്മയെ അറിയിക്കാൻ പോയപ്പോഴേക്കും കുട്ടി ഒഴുക്കിൽ പെട്ടുപോയിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും ശാന്തൻപാറ പഞ്ചായത്ത് ആർആ‌ർടിയും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പന്നിയാര്‍ പുഴയോട് ചേര്‍ന്നാണ് ഇവരുടെ വീട്.