യാത്രക്കാർ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവം ; ഇൻഡി​ഗോയ്ക്കും, വിമാനത്താവള അധികൃതർക്കും പിഴ ചുമത്തി ഡിജിസിഎ

ഇൻഡി​ഗോയ്ക്ക് 1.20 കോടി രൂപയും, വിമാനത്താവള അധികൃതർക്ക് 30 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്.

0
213

ദില്ലി: മൂടൽ മഞ്ഞ് കാരണം മുംബൈ വിമാനത്താവളത്തിൽ വൈകിയ ഇൻഡി​ഗോ വിമാനത്തിലെ യാത്രക്കാർ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ ഇൻഡി​ഗോയ്ക്കും, വിമാനത്താവള അധികൃതർക്കും പിഴ ചുമത്തി. ഡിജിസിഎ ആണ് പിഴ ചുമത്തിയിരിക്കുന്നത് . ഇൻഡി​ഗോയ്ക്ക് 1.20 കോടി രൂപയും, വിമാനത്താവള അധികൃതർക്ക് 30 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്.

യാത്രക്കാർ നിലത്തിരുന്ന് ഭക്ഷണം കഴിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൽ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഡിജിസിഎ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ ഇരുവരും നൽകിയ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ഡിജിസിഎ നടപടി.