കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 77 വർഷം തടവും 3, 50, 000 രൂപ പിഴയുമാണ് ശിക്ഷ. കേസിൽ കക്കാട് സ്വദേശി ഷമീദ് ആണ് പിടിയിലായത്. 2021 ൽ താമരശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോഴിക്കോട് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
2016 മുതൽ 2019 വരെയുള്ള കാലയളവിലാണ് ഷമീദ് പൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. എന്നാൽ 2021ലാണ് വിവരം കുട്ടി മാതാപിതാക്കളോട് പറയുന്നത്. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ താമരശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. കോഴിക്കോട് പോക്‌സോ കോടതി ജഡ്ജായ രാജീവ് ജയരാജാണ് ശിക്ഷ വിധിച്ചത്.