മഥുര കൃഷ്ണ ജന്‍മഭൂമി കേസ്; ഷാഹി ഈദ്ഗാഹ് മസ്ജിദിന് സുപ്രീംകോടതി സ്റ്റേ

ഷാഹി ഈദ്ഗാഹിന്റെ സർവേയ്ക്കായി കോടതി കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ ശ്രീകൃഷ്ണ ജന്മഭൂമി കേസിൽ ഹിന്ദു പക്ഷത്തിന് കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്.

0
193

ന്യൂഡൽഹി: മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി കേസുമായി ബന്ധപ്പെട്ട് മഥുരയിലെ ഷാഹി ഈദ്ഗാഹിൽ സർവേ നടത്താനുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഷാഹി ഈദ്ഗാഹിന്റെ സർവേയ്ക്കായി കോടതി കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ ശ്രീകൃഷ്ണ ജന്മഭൂമി കേസിൽ ഹിന്ദു പക്ഷത്തിന് കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്.

മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാ സമുച്ചയത്തിൻ്റെ സർവേ കഴിഞ്ഞ വർഷം ഡിസംബർ 14ന് അലഹബാദ് ഹൈക്കോടതി അംഗീകരിച്ചിരുന്നു, ഇതിനെതിരെ മുസ്ലീം വിഭാഗം സുപ്രീം കോടതിയെ സമീപിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വിധി.

ഈ കേസിൽ ഹൈക്കോടതിയിൽ വാദം തുടരുമെന്നും എന്നാൽ സർവേ നടത്താൻ കോടതി കമ്മീഷണറെ നിയമിക്കുന്നതിന് ഇടക്കാല സ്റ്റേ ഉണ്ടാകുമെന്നും മുസ്ലീം പക്ഷത്തിൻ്റെ ഹർജി പരിഗണിക്കവെ സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ വാദം തുടരുമെന്നും എന്നാൽ സർവേ നടത്താൻ കോടതി കമ്മീഷണറെ നിയമിക്കുന്നതിന് ഇടക്കാല സ്റ്റേ ഉണ്ടാകുമെന്നും മുസ്ലീം പക്ഷത്തിൻ്റെ ഹർജി പരിഗണിക്കവെ സുപ്രീം കോടതി വ്യക്തമാക്കി.

ഹിന്ദു പക്ഷം നൽകിയ അപേക്ഷയിൽ വ്യക്തതയില്ലെന്ന് സൂചിപ്പിച്ച സുപ്രീം കോടതി നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായി പറയണമെന്നും അവരോട് ആവശ്യപ്പെട്ടു. ശ്രീകൃഷ്ണൻ്റെ ജന്മസ്ഥലം മസ്ജിദിന് താഴെയാണെന്നും മസ്ജിദ് ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകളുണ്ടെന്നുമാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.