എ ടി എം കവർച്ചയ്ക്കിടെ അഗ്നി ബാധ; 21 ലക്ഷം രൂപ കത്തി നശിച്ചു

0
214

മുബൈ: മഹാരാഷ്ട്രയിലെ താനെയിൽ മോഷണത്തിനിടെ എ ടി എമ്മിൽ ഉണ്ടായിരുന്ന 21 ലക്ഷം രൂപ കത്തി നശിച്ചു. ജനുവരി 13ന് പുലർച്ചെ ഒന്നിനും രണ്ടിനുമിടയിലാണ് സംഭവം നടന്നത്. ഡോബി ടൗൺഷിപ്പിലെ കിയോസ്കി എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കവെയാണ് കടുത്ത ചൂടിനെത്തുടർന്ന് തീപിടുത്തത്തിന് കാരണമായത്. ഇതോടെയാണ് എ ടി എമ്മിൽ സൂക്ഷിച്ചിരുന്ന 21 ലക്ഷം രൂപയും കത്തി നശിച്ചു. കൂടാതെ എ ടി എമ്മിനു സാരമായ കേടുപാടുകൾ സംഭവിച്ചതായും താനെ പോലീസ് പറഞ്ഞു.

എ ടിഎം ഇലക്ട്രോണിക് സിസ്റ്റം സുരക്ഷാ ഉദ്യോഗസ്ഥൻ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കുറ്റകൃത്യം നടത്തിയവർക്കെതിരെ സെക്ഷൻ 457 (രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറുക അല്ലെങ്കിൽ വീട് തകർക്കൽ), സെക്ഷൻ 380 (ഏതെങ്കിലും കെട്ടിടം, കൂടാരം അല്ലെങ്കിൽ പാത്രം മോഷണം നടത്തുക) സെക്ഷൻ 427 (അനഷ്ടം പ്രവർത്തിക്കുകയും അതുവഴി അമ്പത് രൂപയുടെ നഷ്ടമോ നാശമോ ഉണ്ടാക്കുകയോ ചെയ്യുക) തുടങ്ങിയവയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.