ബൈക്കിൽ സഞ്ചരിക്കവെ ചൈനീസ് പട്ടം കഴുത്തിൽ കുരുങ്ങി ; സൈനികന് ദാരുണാന്ത്യം

0
184

ബം​ഗളൂരു: ബൈക്കിൽ സഞ്ചരിക്കവെ ചൈനീസ് പട്ടം കഴുത്തിൽ കുരുങ്ങി മുറിവേറ്റ സൈനികൻ മരിച്ചു. കാഗിത്തല കോട്ടേശ്വർ റെഡ്ഡി (30) ആണ് മരിച്ചത്. ഹൈദരാബാദിൽ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

ലാംഗർ ഹൗസിനടുത്തുള്ള ഇന്ദിര റെഡ്ഡി ഫ്ലൈ ഓവറിന് മുകളിൽ വച്ചാണ് സംഭവം നടക്കുന്നത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെമ്പാടും പട്ടം പറത്തൽ മത്സരങ്ങൾ നടക്കുന്നുണ്ടായിരുന്നു. ബൈക്കിൽ വരികയായിരുന്ന കോട്ടേശ്വറിന്‍റെ കഴുത്തിൽ പട്ടത്തിന്‍റെ പ്ലാസ്റ്റിക് ചരട് തട്ടി കഴുത്ത് മുറിഞ്ഞു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ആരാണ് പട്ടം പറത്തിയതെന്ന് വ്യക്തമല്ല.