വിമാനം വൈകുമെന്ന് അറിയിപ്പ്, പിന്നാലെ പൈലറ്റിന് മർദനം ; ഇന്‍ഡിഗോ വിമാനത്തിലെ വീഡിയോ വൈറല്‍

ദില്ലിയിലേക്കുള്ള വിമാനം തിരിച്ചു ഗോവയില്‍ ഇറക്കുമെന്ന് അറിയിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

0
245

വിമാനം വൈകുന്നമെന്ന് അറിയിപ്പ് പങ്കുവച്ച പൈലറ്റിനെ മര്‍ദ്ദിച്ച് യാത്രക്കാരന്‍. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് പൈലറ്റിനെ മര്‍ദിച്ചത്. ദില്ലിയിലേക്കുള്ള വിമാനം തിരിച്ചു ഗോവയില്‍ ഇറക്കുമെന്ന് അറിയിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

ഡല്‍ഹിയിലെ കനത്ത മൂടല്‍ മഞ്ഞ് കാരണം 13 മണിക്കൂറോളം വിമാനം വൈകുകയായിരുന്നു. ഈ വിവരം യാത്രക്കാരുമായി പങ്കുവെക്കുന്ന സമയത്താണ് യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചത്. ഡല്‍ഹിയിലെ കാലാവസ്ഥാ പ്രശ്‌നം കാരണം 110 ഓളം വിമാനങ്ങള്‍ വൈകുകയും 79 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

മഞ്ഞ ഹൂഡി ധരിച്ച യാത്രക്കാരന്‍ പൈലറ്റിന് നേര്‍ക്ക് കുതിക്കുന്നതും മറ്റൊരു യാത്രക്കാരന്‍ തടയാന്‍ ശ്രമിക്കുന്നതിന് മുന്നേ അപ്രതീക്ഷിതമായി ഇയാള്‍ പൈലറ്റിനെ ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. പ്രകോപിതനായ യാത്രക്കാരനെ വിമാനത്തിലെ ക്രൂ അംഗങ്ങള്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് ഇയാളെ വിമാനത്തില്‍നിന്ന് പുറത്താക്കുകയും സി.ഐ.എസ്.എഫിന് കൈമാറുകയും ചെയ്തു.

സംഭവം വൈറലായതിനെ തുടര്‍ന്ന് വ്യോമയാന സുരക്ഷാ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരനെതിരെ ഇന്‍ഡിഗോ കേസ് നല്‍കിയിട്ടുണ്ടെന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.