മാതാവിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെ തല ഇലക്ട്രിക് പോസ്റ്റിലിടിച്ചു; ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

അമ്മയും, മകനും സഞ്ചരിച്ച ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കുട്ടിയുടെ തല ശക്തിയായി ഇലക്ട്രിക് പോസ്റ്റിലിടിച്ചത്.

0
190

തിരുവനന്തപുരം: മാതാവിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയില്‍ വച്ചായിരുന്നു അപകടം നടന്നത്. അമ്മയും, മകനും സഞ്ചരിച്ച ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കുട്ടിയുടെ തല ശക്തിയായി ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് രാത്രിയോടെ കുട്ടി മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.