നിയന്ത്രണം വിട്ട ടോറസ് ലോറി തലകീഴായി മറിഞ്ഞു ; പരിക്കേൽക്കാതെ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

അപകടത്തെ തുടര്‍ന്ന് അഞ്ചുമണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.

0
184

മലപ്പുറം: കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ട ടോറസ് ലോറി തലകീഴായി മറിഞ്ഞു . പുത്തനത്താണി – തിരുനാവായ റോഡില്‍ ചേരുരാല്‍ കയറ്റത്തില്‍ വെച്ചാണ് നിയന്ത്രണം വിട്ട ടോറസ് ലോറി മറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. ആലപ്പുഴയിലേക്ക് മെറ്റലുമായി പോകുന്ന ലോറിയാണ് തലകീഴായി മറിഞ്ഞത്.

അപകട സമയം ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇയാൾ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിയുടെ പിറകില്‍ വാഹനമില്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.കല്‍പ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

അപകടത്തെ തുടര്‍ന്ന് അഞ്ചുമണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. പട്ടര്‍നടക്കാവില്‍ നിന്നും കുട്ടികളത്താണി,ബാവപ്പടി എന്നിവിടങ്ങളിലൂടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.