ഇനി ഒരു മടങ്ങി വരവ് ഉണ്ടായിരിക്കില്ല ; ’55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ ‘

സീറ്റ് തർക്കത്തെ തുടർന്നായിരുന്നു മിലിന്ദിൻ്റെ രാജി

0
170

കോൺ​ഗ്രസിന് കനത്ത തിരിച്ചടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു. എക്‌സിലൂടെയാണ് താൻ കോൺഗ്രസ് വിടുന്ന വിവരം മിലിന്ദ് അറിയിച്ചത്. തൻ്റെ കുടുംബത്തിൻ്റെ 55 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നു. നിർണായക അധ്യായത്തിന് അവസാനം എന്നാണ് മിലിന്ദ് ദേവ്റ കുറിച്ചത്.

സീറ്റ് തർക്കത്തെ തുടർന്നായിരുന്നു മിലിന്ദിൻ്റെ രാജി. 50 വര്‍ഷമായി ദക്ഷിണ മുംബൈയിലെ ജനങ്ങളെ സേവിക്കുന്നവരാണ് ദേവ്റ കുടുംബം. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ മിലിന്ദ് ദേവ്റയുടെ രാജി കോൺ​ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് തുടങ്ങും. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും.