കാളിദാസ് ജയറാം നായകനായ ക്രൈം ത്രില്ലെർ ചിത്രം ‘രജനി’ ഒടിടി റിലീസായി

രജനി പേരിലെ കൗതുകം സസ്പെൻസായി ഒളിപ്പിച്ച് വച്ച് അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ചിത്രമാണ് കാളിദാസ് ജയറാം നായകനായെത്തുന്ന ‘രജനി’.

0
424

കാളിദാസ് ജയറാം നായകനായ ക്രൈം ത്രില്ലർ രജനി ഒടിടിയിലേക്കെത്തിയിരിക്കുകയാണ്. ചിത്രം കഴിഞ്ഞ ദിവസം രജനി ആമസോൺ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. രജനി പേരിലെ കൗതുകം സസ്പെൻസായി ഒളിപ്പിച്ച് വച്ച് അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ചിത്രമാണ് കാളിദാസ് ജയറാം നായകനായെത്തുന്ന ‘രജനി’. വിനിൽ സ്കറിയയാണ് ചിത്രം സംവിധാനം.

ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന,പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. സിനിമയുടെ തിരക്കഥയും സംവിധായകനായ വിനിൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആർ.ആർ. വിഷ്ണുവാണ് ഛായാ​ഗ്രഹണം. ദീപു ജോസഫ് എഡിറ്റിങ്ങും ഫോർ മ്യൂസിക്സ് സം​ഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു.

പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്‌, നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേർന്നാണ് നിർമാണം. ആർ.ആർ. വിഷ്ണുവാണ് ക്യാമറ.