കടുവപ്പേടിയിൽ വീണ്ടും വയനാട് ; പന്നിഫാമിൽ കയറിയ കടുവ പന്നികളെ കൊന്നു തിന്നു

പന്നിഫാമിൽ നിന്നും പന്നികളെ വലിച്ചിഴച്ച് കൊണ്ടുപോയാണ് കടുവ പന്നികളെ ഭക്ഷിച്ചിരിക്കുന്നത്

0
227

വയനാട്: വയനാട്ടിൽ മൂടക്കൊല്ലി പ്രദേശം വീണ്ടും കടുവ ഭീതിയിൽ. പന്നിഫാമിൽ കയറിയ കടുവ പന്നികളെ കൊന്നു തിന്നു. പന്നിഫാമിൽ നിന്നും പന്നികളെ വലിച്ചിഴച്ച് കൊണ്ടുപോയാണ് കടുവ പന്നികളെ ഭക്ഷിച്ചിരിക്കുന്നത്. ഇതിന്റെ അവശിഷ്ടങ്ങളും ഫാമിന് സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ശ്രീജിത്ത്, അനീഷ് എന്നിവരുടെ പന്നിഫാമിലാണ് കടുവയുടെ ആക്രമണം നടന്നിരിക്കുന്നത്.

കഴിഞ്ഞ ആറാം തീയതി ഇതേ ഫാമിൽ കടുവയുടെ ആക്രമണം നടന്നിരുന്നു. 21 പന്നിക്കുഞ്ഞുങ്ങളെയാണ് കടുവ അന്ന് കൊന്ന് തിന്നത്. പ്രദേശത്ത് വനംവകുപ്പ് ക്യാമറയും കൂടും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും കടുവയെത്തിയത്. യുവ കർഷകനെ കൊന്ന് ഭക്ഷിച്ച നരഭോജിയായ കടുവയെ പിടികൂടിയ പ്രദേശമാണിത്. വീണ്ടും പ്രദേശത്ത് കടുവയുടെ അക്രമം നടന്നതിനാൽ ഭീതിയിലാണ് നാട്ടുകാർ