ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; ഇഷാന്‍ കിഷനെ തഴഞ്ഞു, യുവതാരം ധ്രുവ് ജുറലിന് അവസരം: രോഹിത് ശർമ നയിക്കും

ജനുവരി 25-നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ്.

0
670

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മ ടീമിനെ നയിക്കും. ജസ്പ്രിത് ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ മുഹമ്മദ് ഷമിയില്ല. പരിക്കിനെ തുടര്‍ന്നാണ് ഷമിയെ ഒഴിവാക്കിയത്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്ക് താരം തിരിച്ചെത്തും. വിരാട് കോലി, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എന്നിവരെ കൂടാതെ കെ.എസ് ഭരത്, ആവേശ് ഖാൻ, പുതുമുഖമായി ധ്രുവ് ജുറെൽ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്.

പതിനാറംഗ ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരാണുള്ളത്. എന്നാല്‍ ഇഷാന്‍ കിഷനെ ടീമില്‍ നിന്ന് തഴഞ്ഞു. കെ എല്‍ രാഹുല്‍, കെ എസ് ഭരത്, യുവതാരം ധ്രുവ് ജുറല്‍ എന്നിവരാണ് ടീമിലെ കീപ്പര്‍മാര്‍. ആഭ്യന്തര ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ജുറലിന് ആദ്യമായിട്ടാണ് ദേശീയ ടീമില്‍ അവസരം നല്‍കുന്നത്. ഇതോടെ കിഷനെ പൂര്‍ണമായും തഴഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച സ്‌ക്വാഡില്‍ നിന്ന് മറ്റു മാറ്റങ്ങളൊന്നും ടീം വരുത്തിയിട്ടില്ല. നാല് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും പേസര്‍മാരും ടീമലെത്തി.

രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി ജസ്പ്രിത് ബുമ്ര, ആവേഷ് ഖാന്‍, മുകഷ് കുമാര്‍, മുഹമ്മദ് സിറാജ് എന്നിവരും ടീമിലെത്തി. രോഹിത്തിനെ കൂടാതെ ശുഭ്മാന്‍ ഗില്‍, യഷസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരാണ് ബാറ്റര്‍മാര്‍. രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരാന്‍ തന്നെയാണ് സാധ്യത. അതേസമയം, രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ചുറി നേടിയ വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയ ടീമിലെക്ക് പരിഗണിച്ചില്ല. അജിന്‍ക്യ രഹാനെയും പുറത്തുതന്നെ.

ജനുവരി 25-നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ്. ഫെബരുവരി രണ്ടിന് വിശാഖപട്ടണത്ത് രണ്ടാം മത്സരം.

ടീം ഇന്ത്യ: രോഹിത് ശർമ്മ (C), എസ് ഗിൽ, വൈ ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, എസ് അയ്യർ, കെ എൽ രാഹുൽ (WK), കെ എസ് ഭരത് (WK), ധ്രുവ് ജൂറൽ (ഡബ്ല്യുകെ), ആർ അശ്വിൻ, ആർ ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (VC), അവേഷ് ഖാൻ.