പ്രേക്ഷകർക്കിടയിൽ തരംഗമായി ‘തുണ്ട്’ ; ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്

വിനായക് ശശികുമാർ രചിച്ച്, ഗോപി സുന്ദർ സംഗീതം നൽകി പ്രണവം ശശി ആലപിച്ച 'വാനിൽ നിന്നും' എന്ന ​ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്

0
246

കൊച്ചി: ബിജു മേനോന്‍ നായകനായി എത്തുന്ന ‘തുണ്ടിലെ’ പുതിയ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാർ രചിച്ച്, ഗോപി സുന്ദർ സംഗീതം നൽകി പ്രണവം ശശി ആലപിച്ച ‘വാനിൽ നിന്നും’ എന്ന ​ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ​ഗാനം പുറത്തായപ്പോൾ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരം​ഗം ആയി മാറിയിരിക്കുകയാണ്.

തുണ്ടിന്റെ കഥ – സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ – ജിംഷി ഖാലിദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തല്ലുമാല, അയൽവാശി എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്മാൻ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘തുണ്ട്’. സംവിധായകൻ റിയാസ് ഷെരീഫ്, കണ്ണപ്പൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ – സംഭാക്ഷണം ഒരുക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിർമ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്.

എഡിറ്റിംഗ് – നമ്പു ഉസ്മാൻ, ലിറിക്‌സ് – മു.രി, ആർട്ട് – ആഷിഖ്.എസ്, സൗണ്ട് ഡിസൈൻ – വിക്കി കിഷൻ, ഫൈനൽ മിക്സ് – എം. ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കണ്ട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, കൊസ്റ്റും – മാഷർ ഹംസ, മേക്കപ്പ് – റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി – ഷോബി പോൾരാജ്, ആക്ഷൻ – ജോളി ബാസ്റ്റിന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്ടർ – ഹാരിഷ്‌ ചന്ദ്ര, സ്റ്റിൽ – രോഹിത് കെ സുരേഷ്, വിതരണം – സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ & സ്ട്രേറ്റജി – ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെന്റ്, ഡിസൈൻ – ഓൾഡ്മങ്ക് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.