ഇറക്കത്തിന് ശേഷം വീണ്ടും കയറ്റം ; സ്വർണവിലയിൽ നേരിയ വർധന, ​ഗ്രാമിന് കൂടിയത് 10 രൂപ

പവൻ സ്വർണത്തിന്റെ വില 46,160 രൂപയിലുമെത്തി.

0
248

തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5770 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 46,160 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5 രൂപ വർധിച്ച് 4780 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

2023 ൽ 14 തവണയാണ് സ്വർണവില റെക്കോർഡിട്ടത്. ഡിസംബർ 28 ന് ഗ്രാമിന് 5890 രൂപയും പവന് 47120 യുമായിരുന്നു സ്വർണത്തിന്റെ വില. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2017 ജനുവരി 1ന് സ്വർണവില ഗ്രാമിന് 2645 രൂപയും, പവന് 21,160 രൂപയുമായിരുന്നു. 2023 ഡിസംബറിൽ 28ന് 5890 രൂപ ഗ്രാമിനും, പവന് 47,120 രൂപയുമാണ് സ്വർണവില. 3,245 രൂപ ഗ്രാമിനും, 25,960 രൂപ പവനും വില വർധിച്ചു. 2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര സ്വർണ്ണവില 1150 യുഎസ് ഡോളറും, 2023 ഡിസംബർ 28ന് 2083 ഡോളറുമാണ് വില.