യുപിഐ ഇടപാട് പരിധി ; പുതിയ നിയമം പ്രാബല്യത്തിൽ, സർക്കാരിന്റെ പ്രഖ്യാപനം ഇങ്ങനെ

ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പുതിയ നിയമം ബാധകമാകുന്നത്.

0
117

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എന്നിവയുമായി സഹകരിച്ച് കേന്ദ്ര സർക്കാർ പുതിയ യുപിഐ നിയമങ്ങൾ നടപ്പിലാക്കുകയാണ്. ഇതിലൊന്നാണ് യുപിഐ ഇടപാട് പരിധി. ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയാക്കിയാണ് യുപിഐ ഇടപാട് പരിധി ഉയർത്തിയത്. ജനുവരി 10 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.

ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പുതിയ നിയമം ബാധകമാകുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്ക് 5 ലക്ഷം രൂപ വരെ അയക്കാം. കഴിഞ്ഞ പണ നയ അവലോകന യോഗത്തിലെ ആർബിഐയുടെ നിർദ്ദേശത്തിന് അനുസൃതമായി ഈ നീക്കം Paytm, Google Pay, PhonePe തുടങ്ങിയ പേയ്‌മെന്റ് ആപ്പുകൾക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഡിസംബർ 31 മുതൽ ഏകദേശം ഒരു വർഷത്തോളം ഉപയോഗിക്കാത്ത യുപിഐ ഐഡികൾ ഡിലീറ്റ് ആക്കാൻ എൻപിസിഐ തീരുമാനിച്ചു. ഇതിലൂടെ ഓൺലൈൻ പണം തട്ടിപ്പ് ഒഴിവാക്കാനാകും.