യുജിസി നെറ്റ് പരീക്ഷാ ഫലം ജനുവരി 17 ന്

ugcnet.nta.ac.in വഴി അപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലമറിയാം.

0
134

ന്യൂഡല്‍ഹി: യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഫലം ജനുവരി 17 ന് പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. ഡിസംബറിൽ നടത്തിയ നെറ്റ് പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്. ജനുവരി 10ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന അറിയിപ്പ്. എന്നാൽ മിഷോങ് ചുഴലിക്കാറ്റുണ്ടാക്കിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെന്നൈയിലും ആന്ധ്രാപ്രദേശിലും വീണ്ടും പരീക്ഷ നടത്തിയിരുന്നു. അതിനാലാണ് ഫലപ്രഖ്യപനം 17-ലേക്ക് മാറ്റിയതെന്ന് എന്‍ടിഎ അറിയിച്ചു.

ugcnet.nta.ac.in വഴി അപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലമറിയാം. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും, മാനവിക വിഷയങ്ങളില്‍ അസിസ്റ്റന്ററ് പ്രൊഫസര്‍ നിയമനത്തിനുമുള്ള യോഗ്യത പരീക്ഷയാണ് യുജിസി നെറ്റ്.