14കാരിയുടെ ചിത്രം മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു ; യുവാവിനെ വിദ​ഗ്ധമായ പൂട്ടി പൊലീസ്

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി പരിചയത്തിലായ കാശിനാഥന്‍ പെൺകുട്ടിയെ കബളിപ്പിച്ച് ഫോട്ടോകൾ കൈക്കലാക്കുകയായിരുന്നു

0
165

ഹരിപ്പാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയിൽ കാശിനാഥനെയാണ് (20) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി പരിചയത്തിലായ കാശിനാഥന്‍ പെൺകുട്ടിയെ കബളിപ്പിച്ച് ഫോട്ടോകൾ കൈക്കലാക്കുകയായിരുന്നു. തുടർന്ന് വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ പെൺകുട്ടിയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു.

പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കാശിനാഥനെ പോലീസ് പിടികൂടിയത്. കായംകുളം സബ്ബ് ഡിവിഷൻ ഓഫീസറിന്റെ മേൽനോട്ടത്തിൽ കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ എസ് ഐ ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീവ് കുമാർ, സുഭാഷ്, അനി, സിവിൽ പൊലീസ് ഓഫീസറായ പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് ശേഷം, ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.