പമ്പയില്‍ കെഎസ്ആര്‍ടിസി ബസിൽ വീണ്ടും തീപിടുത്തം ; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

ആളുകളെ കയറ്റാന്‍ സ്റ്റാന്‍ഡിലേക്ക് ബസ്കൊണ്ടുവരുന്നതിനിടയിലാണ് തീപിടിച്ചത്

0
140

പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്നാണ് നിഗമനം. പുലര്‍ച്ചെ ആറു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആളുകളെ കയറ്റാന്‍ സ്റ്റാന്‍ഡിലേക്ക് ബസ്കൊണ്ടുവരുന്നതിനിടയിലാണ് തീപിടിച്ചത്. അപകട സമയം ഡ്രൈവറും കണ്ടക്ടറും വാഹനത്തിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കുകള്‍ ഇല്ല. അഗ്‌നിരക്ഷാസേനെ എത്തി തീ അണച്ചു.

കഴിഞ്ഞ ദിവസവും സമാനരീതിയില്‍ ഇതേ സ്ഥലത്ത് വച്ച് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചിരുന്നു. പമ്പയിലെ പാര്‍ക്കിങ് യാര്‍ഡില്‍ നിന്ന് ബസ് എടുക്കാന്‍ പോകുന്നതിന് മുന്‍പാണ് തീ പിടിച്ചത്. ബസ് എടുക്കുന്നതിനായി ഡ്രൈവറും കണ്ടക്ടറും ബസില്‍ കയറി. ബസ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ട് ആയില്ല. തുടര്‍ന്ന് പുക ഉയരുന്നത് കണ്ട് ഇരുവരും ബസില്‍ നിന്ന് പുറത്ത് ഇറങ്ങി. പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ പമ്പയില്‍ ഉണ്ടായിരുന്ന അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചു. ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടാവാതിരുന്നത് കൊണ്ട് അപകടം ഒഴിവായിരുന്നു