ഓടുന്ന ബസിൽ നിന്ന് തെറിച്ചു വീണ വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു; സ്വകാര്യ ബസിന്റെ ഫിറ്റ്നസും പെർമിറ്റും റദ്ദാക്കി

ബസ്സിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയും നടപടി ഉണ്ടായേക്കും. ആർ ടി ഒയ്ക്ക് മുമ്പിൽ നേരിട്ട് ഹാജരായി അപകടകാരണം ബോധ്യപ്പെടുത്താൻ ഇരുവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

0
131

കോട്ടയം: കോട്ടയം മാങ്ങാനത്ത് ഓടുന്ന ബസിൽ നിന്ന് വീട്ടമ്മ തെറിച്ചു വീണ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അപകടമുണ്ടാക്കിയ സ്വകാര്യ ബസിന്റെ ഫിറ്റ്നസും പെർമിറ്റും കോട്ടയം ആർടിഒ റദ്ദാക്കി. പാലാ ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പാലാക്കാട്ട് മോട്ടോഴ്സിന്റെ ബസിനെതിരെയാണ് നടപടി.

ഇന്നലെ രാവിലെയാണ് ബസിൽ നിന്ന് തെറിച്ചു വീണ് മാന്നാനം സ്വദേശിനിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റത്. അതേസമയം, ബസ്സിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയും നടപടി ഉണ്ടായേക്കും. ആർ ടി ഒയ്ക്ക് മുമ്പിൽ നേരിട്ട് ഹാജരായി അപകടകാരണം ബോധ്യപ്പെടുത്താൻ ഇരുവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

തെറിച്ചുവീണെങ്കിലും അത്ഭുതകരമായി വീട്ടമ്മ രക്ഷപെട്ടു. വീഴ്ചയിൽ തലയ്ക്കും മുഖത്തും കൈകാലുകൾക്കും പരുക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.