സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന്, നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെ

ജനുവരി 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാര്‍ച്ച് 27 വരെ ഉണ്ടാകുമെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു.

0
134

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി അഞ്ചിന്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുk. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ജനുവരി 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാര്‍ച്ച് 27 വരെ ഉണ്ടാകുമെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു.

ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചര്‍ച്ചയാവും. പിന്നീട് ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സമ്മേളനത്തിൽ ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 ന് വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 15 മുതൽ 25 വരെ സഭ സമ്മേളിക്കില്ല. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. മാര്‍ച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും.

ബജറ്റ് അവതരണത്തിൽ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജനം. പുതുവർഷത്തിലെ ആദ്യസഭാ സമ്മേളനമാണ് ഈ മാസം അവസാനത്തോടെ ആരംഭിക്കുന്നത്. അതുകൊണ്ട് നിയമസഭയിൽ കത്തിക്കേറിയേക്കാവുന്ന ഒട്ടേറെ വിഷയങ്ങൾ ഇത്തവണ ഭരണ – പ്രതിപക്ഷങ്ങൾക്കിടയിൽ ചർച്ചയാകും.

ഗവർണർക്കെതിരെ സർക്കാർ രംഗത്ത് എത്തുമ്പോൾ പ്രതിപക്ഷം സർക്കാരിനെതിരെ തിരിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നവകേരള യാത്രയും യൂത്ത് കോൺഗ്രസ് അറസ്റ്റുമെല്ലാം പ്രതിപക്ഷം ആയുധമാക്കും. എന്നാർ ഗവർണറുടെ നടപടിക്കെതിരെ പ്രതിപക്ഷാംഗങ്ങൾ ശബ്ദിക്കാനിടയില്ല.