‘ആര്യയെ കിട്ടുമോ, ആര്യയെ വേണം എന്നൊക്കെ പറഞ്ഞ് ഫോൺ കോൾ’ ; അശ്ലീല ഫോൺ സംഭാഷണം വിശദീകരിച്ച് ആര്യയുടെ യൂട്യൂബ് വീഡിയോ

സംഭവത്തിൽ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കിയിട്ടുണ്ട് എന്നും ആര്യ പറയുന്നു

0
280

പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ആര്യ. ജനപ്രീയ പരിപാടിയായ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ ശ്രദ്ധ നേടുന്നത്. പിന്നീട് മലയാള ടെലിവിഷന്‍ രംഗത്തെ മുന്‍നിര അവതാരകയായി മാറി ആര്യ. അധികം വൈകാതെ തന്നെ ആര്യ സിനിമയിലുമെത്തി. ഇതിനിടെ ബോഗ് ബോസിലും ആര്യ സാന്നിധ്യം അറിയിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. അഭിനയത്രി എന്നതിലും അവതാരക എന്നതിലുമൊക്കെ ഉപരിയായി സംരംഭകയുമാണ് ആര്യ. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ്. ആര്യയുടെ കാഴ്ചപ്പാടുകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

ഇപ്പോഴിതാ തന്റെ സ്ഥാപനത്തിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം ആര്യ രം​ഗത്ത് എത്തിയ വാർത്തയാണ് വൈറൽ ആകുന്നത്. ഫോണില്‍ വിളിച്ചയാള്‍ നടത്തിയ അശ്ലീല സംഭാഷണത്തിന്റെ വീഡിയോ സഹിതമാണ് ആര്യ പുറത്ത് വിട്ടത്. ഇത് വലിയ രീതിയിൽ ചര്‍ച്ചയാവുകയും ആര്യയെ പിന്തുണച്ച് നിരവധി പേര് രം​ഗത്ത് എത്തുകയും ചെയ്തു. പിന്നാലെ ഇപ്പോഴിതാ എന്താണെന്ന് നടന്നതെന്ന് വ്യക്തമാക്കി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ആര്യ. തന്റെ യൂട്യൂബ് ചാനലിലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആര്യയുടെ പ്രതികരണം.

ഏഴ് മണിയോടെ തന്റെ കമ്പനി നമ്പറിലേക്കായിരുന്നു കോള്‍ വന്നതെന്നാണ് ആര്യ പറയുന്നത്. വളരെ മാന്യമായിട്ടായിരുന്നു അയാളുടെ സംസാരം. ജെന്റില്‍മാന്‍ ആയിരുന്നു. ഇംഗ്ലീഷിലായിരുന്നു അയാള്‍ സംസാരിച്ച് തുടങ്ങിയത്. താനുമായി ഒരു പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. തുടക്കത്തില്‍ അയാള്‍ വളറെ മാന്യമായിട്ടാണ് സംസാരിച്ചതെന്നും ആര്യ പറയുന്നുണ്ട്. പിന്നീട് ഇയാള്‍ ആര്യയുടെ പേഴ്‌സണല്‍ നമ്പര്‍ ചോദിച്ചു. തുടര്‍ന്ന് അയാള്‍ ആര്യയെ കിട്ടുമോ, ആര്യയെ വേണം എന്നൊക്കെ പറയാന്‍ തുടങ്ങിയെന്നും ആര്യ പറയുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ തനിക്ക് റെക്കോര്‍ഡ് ചെയ്യണമെന്ന് തോന്നിയെന്നും തുടര്‍ന്നാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതതെന്നും ആര്യ പറയുന്നു. പിന്നാലെ വീഡിയോ പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ആര്യ.

സംഭവത്തിൽ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കിയിട്ടുണ്ട് എന്നും ആര്യ പറയുന്നു. വിശദമായി തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഇതൊരു ഇന്റര്‍നെറ്റ് കോള്‍ ആണെന്നാണ് പോലീസ് അറിയിച്ചത്. ഇതൊരു മാനസിക പ്രശ്‌നമാണെന്നും ആര്യ പറയുന്നു. ചികിത്സ വേണ്ടതാണെന്നും താരം പറയുന്നു. ആരാണ് ഇത് ചെയ്യുന്നത് എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. കൂടുതല്‍ ഒന്നും ഇതേക്കുറിച്ച് ഷെയര്‍ ചെയ്യാന്‍ ഇല്ല ഭാവിയിലെ കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യാം എന്നും പറഞ്ഞാണ് ആര്യ വീഡിയോ അവസാനിപ്പിച്ചത്.