യുപിഐ പേമെന്റിൽ അടിമുടി മാറ്റം ; പുതിയ ഫീച്ചറുകളുമായി സെക്കന്ററി മാർക്കറ്റ്, അറിയാം പുതിയ സേവനങ്ങൾ

ജനുവരി ഒന്നിന് മുതല്‍ യുപിഐ സെക്കന്‍ഡറി മാര്‍ക്കറ്റ് സംവിധാനം ലോഞ്ച് ചെയ്തിരിക്കുകയാണ്

0
177

മൊബൈല്‍ വഴി അതിവേഗം പണം കൈമാറാന്‍ സാധിക്കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) രാജ്യത്തെ ഏറ്റവും ജനപ്രിയ പണമിടപാട് സംവിധാനമായി മാറിക്കഴിഞ്ഞു. പ്രാബല്യത്തില്‍ വന്ന സമയം മുതല്‍ യുപിഐ ഇടപാടുകളുടെ എണ്ണവും വലിയ തോതില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുപിഐയില്‍ പുത്തന്‍ പേമെന്റ് രീതി വന്നിരിക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയെ അടിമുടി മാറ്റുന്ന പേമെന്റ് സംവിധാനമാണ് നിലവിൽ വന്നിരിക്കുന്നത്.

ജനുവരി ഒന്നിന് മുതല്‍ യുപിഐ സെക്കന്‍ഡറി മാര്‍ക്കറ്റ് സംവിധാനം ലോഞ്ച് ചെയ്തിരിക്കുകയാണ് . ബ്രോക്കറേജ് കമ്പനികളെയും ക്ലിയറിംഗ് ഹൗസുകളെയും ഒപ്പം ചേര്‍ത്താണ് ഇത്തരമൊരു ഓപ്ഷന്‍ യുപിഐ കൊണ്ടുവന്നിരിക്കുന്നത്. ആപ്പിന്റെ ബേറ്റ വേര്‍ഷനാണ് ആദ്യ ഘട്ടമായി പുറത്തിറക്കിയത്. സെക്കന്‍ഡറി മാര്‍ക്കറ്റിനായുള്ള യുപിഐ എഎസ്ബിഎ പോലുള്ള സര്‍വീസാണ്. ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടഡ് ബൈ ബ്ലോക്ഡ് അമൗണ്ട് എന്നാണ് ഈ സേവനം കൊണ്ട് അര്‍ഥമാക്കുന്നത്.

ഈ സര്‍വീസ് പ്രകാരം ഒരു നിക്ഷേപകന് സെക്കന്‍ഡറി വിപണിയില്‍ ഓഹരി വാങ്ങാനിരുന്ന തുക ബ്ലോക് ചെയ്ത് വെക്കാം. ആ പണം സാധാരണ ബ്രോക്കറുടെ അക്കൗണ്ടുകളിലേക്കാണ് പോവുക. അതിന് ബദലായി പുതിയ ഓപ്ഷന്‍ പ്രകാരം നമുക്ക് തടഞ്ഞ് വെക്കാം. സെറ്റില്‍മെന്റിന്റെ സമയത്ത് ട്രേഡിംഗ് നടന്നുവെന്ന് ഉറപ്പായാല്‍ മാത്രമേ ക്ലിയറിംഗ് കോര്‍പ്പറേഷന്‍ നമ്മുടെ അക്കൗണ്ടില്‍ നിന്നുള്ള ഇടപാടിന് അനുമതി നല്‍കൂ. ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ നേരിട്ടാണ് ഈ ഇടപാടിന് നേതൃത്വം നല്‍കുന്നത്. കൃത്യമായി നമ്മുടെ ക്ലയന്റിന് തന്നെ പണം ലഭിക്കും. നിലവില്‍ എഎസ്ബിഎ ഓപ്ഷന്‍ പ്രൈമറി മാര്‍ക്കറ്റില്‍ നിന്ന് ഓഹരി വാങ്ങാന്‍ മാത്രമാണ് ലഭ്യമാവുക.

സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്ന് നിക്ഷേപകര്‍ ഓഹരി വാങ്ങിക്കുന്ന രീതി യുപിഐയില്‍ ബന്ധിപ്പിച്ച എഎസ്ബിഎ സാധ്യമാക്കും. ഇതോടെ വെറും പലച്ചരക്ക് കടയിലോ സൂപ്പര്‍ മാര്‍ക്കറ്റിലോ മാത്രമുള്ള പേമെന്റ് ഓപ്ഷനില്‍ നിന്ന് വലിയ രീതിയിലേക്ക് വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്. യുപിഐ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകള്‍ നടത്താനാവും. നേരത്തെ ബാങ്ക് അക്കൗണ്ടുകള്‍, പ്രീപെയിന്‍ഡ് വാലറ്റുകള്‍, ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങള്‍, എന്നിവയെല്ലാം യുപിഐയിലുണ്ടായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പേമെന്റുകള്‍ യുപിഐ വഴിയാക്കിയത് അടുത്താണ്. റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഇതെല്ലാം നേരത്തെ സാധ്യമാകുമായിരുന്നു. തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകളുമായി ക്രെഡിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നതോടെയാണ് ഈ സേവനം ലഭ്യമാകുക.

നിലവില്‍ യുപിഐ ഇടപാടുകളുടെ പ്രതിദിന പരിധി ഒരു ലക്ഷം രൂപയാണെങ്കിലും ഡിസംബര്‍ എട്ടാം തീയ്യതി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ചില ഇടപാടുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ഇനി യുപിഐ വഴി നടത്താന്‍ സാധിക്കും. ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നടത്തുന്ന പണമിടപാടുകള്‍ക്കാണ്ഈ ഇളവ് ബാധകമാനവുന്നത്. വലിയ പണമിടപാടുകള്‍ നടത്തേണ്ടിവരുന്ന സാഹചര്യങ്ങളിലും ഇനി യുപിഐ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ സവിശേഷത.