സ്പോർട്സ് എകോണമി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കേരളം; മന്ത്രി വി അബ്ദുറഹിമാൻ

സംസ്ഥാനം എന്ന രീതിയിൽ എല്ലാ മേഖലകളിലെയും പങ്കാളിത്തം ഉറപ്പാക്കി സ്പോർട്സ് എകോണമി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

0
117

രാജ്യത്ത് സ്പോർട്സ് എകോണമി നടപ്പിലാക്കുന്ന ആദ്യസംസ്ഥാനം കേരളമാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. കായിക മേഖലയ്ക്ക് മാറ്റങ്ങൾ അനിവാര്യമാണ്. പുതിയ കായിക നയം രൂപീകരിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ജനുവരി 23 മുതൽ 26 കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024 (ഐഎസ്എസ്കെ ) നടക്കും. 23ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കായിക നയം, കായിക സമ്പത്ത് ഘടന വികസനം തുടങ്ങിയവ സമ്മിറ്റ് വിഷയമാകും. 20ൽ അധികം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മിറ്റിൽ രാജ്യത്തെ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുമെന്നും മന്ത്രി വി അബ്ദുറഹമാൻ പറഞ്ഞു.