കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്ന് വിൽപന ; യൂട്യൂബ് വ്ലോഗർ എക്‌സൈസിന്റെ പിടിയിൽ

യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി.

0
335

കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന യൂട്യൂബ് വ്ലോഗറായ യുവതി എക്‌സൈസിന്റെ പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് പിടിയിലായത്. യുവതിയുടെ പക്കൽ നിന്നും എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. സ്വാതി കൃഷ്ണയെ കഴിഞ്ഞ ഏതാനും നാളുകളായി എക്‌സൈസ് സംഘം
നിരീക്ഷിച്ച് വരികയായിരുന്നു.

കാലടി മറ്റൂരിൽവെച്ചാണ് യുവതിയെ എക്സൈസ് പിടികൂടുന്നത്. യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുമായി സ്വാതി എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സ്വാതി കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി.