‘ജ്യോതികയുടെ നിർബന്ധത്തിന് സൂര്യക്ക് വഴങ്ങേണ്ടി വന്നു’ ; താരകുടുംബത്തിൽ പ്രശ്നങ്ങൾക്ക് തുടക്കമായെന്ന് റിപ്പോർട്ട്

പന്തയം പോലുള്ള ഇത്തരമാെരു ഡീൽ നല്ലതല്ലെന്ന് ശിവകുമാർ സൂര്യയെ ഉപദേശിച്ചു

0
413

തമിഴകത്തിന് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. കുടുംബജീവിതത്തിനു കരിയറിനും ഒരുപോലെ പ്രാധാന്യം നൽകുന്ന രണ്ടുപേരാണ് ഇവർ. ഇരുവർക്കും മലയാളത്തിലടക്കം നിരവധി ആരാധകരാണ് ഉള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കിയതാണ്. വിവാഹശേഷം ഇരുവരും പരസ്‌പരം നൽകുന്ന പിന്തുണയും സ്നേഹവുമൊക്കെ ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. ദാമ്പത്യത്തിൽ പലരുടെയും റോൾ മോഡലാണ് സൂര്യയും ജ്യോതികയും. ചെന്നെെയിൽ മാതാപിതാക്കൾക്കൊപ്പമാണ് സൂര്യയും ജ്യോതികയും കഴിഞ്ഞിരുന്നത്. അടുത്ത കാലത്ത് മുംബൈയിലേക്ക് ജ്യോതിക സൂര്യക്കൊപ്പം താമസം മാറി. ഇതേക്കുറിച്ച് നിരവധി ​ഗോസിപ്പുകൾ വന്നിരുന്നു.

എന്നാൽ ഇപ്പോഴിതാ സൂര്യയുടെ കുടുംബത്തിൽ ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. അടുത്തിടെ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീ​ഗിന്റെ ചെന്നെെ ടീമിനെ സൂര്യ വാങ്ങിയിരുന്നു. ഇതിൽ സൂര്യയുടെ പിതാവ് ശിവകുമാർ കടുത്ത അതൃപ്തിയിലാണെന്ന് തമിഴ് സിനിമാ മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്യുന്നു. പന്തയം പോലുള്ള ഇത്തരമാെരു ഡീൽ നല്ലതല്ലെന്ന് ശിവകുമാർ സൂര്യയെ ഉപദേശിച്ചു. എന്നാൽ ജ്യോതികയുടെ നിർബന്ധത്തിന് വഴങ്ങി സൂര്യ ക്രിക്കറ്റ് ടീം വാങ്ങിയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇതിനാൽ തന്നെ സൂര്യയുടെ കുടുംബത്തിൽ പല പൊട്ടിത്തെറികളുണ്ടെന്നും അഭ്യൂഹം ഉണ്ട്.

അതേസമയം, അടുത്തിടെ നൽകിയ അഭിമുഖത്തിൽ കു‌ടുംബത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ജ്യോതിക പറഞ്ഞിരുന്നു. തിരിച്ച് വരവിൽ തനിക്ക് പിന്തുണ നൽകിയത് സൂര്യയുടെ പിതാവാണ്. തന്റെ സിനിമകൾ കണ്ട് സംവിധായകരെ വിളിച്ച് അദ്ദേഹം സംസാരിക്കാറുണ്ടെന്നും ജ്യോതിക വ്യക്തമാക്കി. മുംബൈയിലേക്ക് താമസം മാറിയതിന് കാരണം പ്രായമായ തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കാൻ വേണ്ടിയാണെന്നും താൽക്കാലികമായുള്ള താമസം മാറ്റം മാത്രമാണിതെന്നും ജ്യോതിക വ്യക്തമാക്കി. സൂര്യയുടെ കുടുംബത്തിൽ നിന്നും താനൊരുപാട് പഠിച്ചിട്ടുണ്ട്. അ​ദ്ദേഹത്തിന്റെ അമ്മയുമായി തനിക്ക് വലിയ അടുപ്പം ഉണ്ടെന്നും ജ്യോതിക പറഞ്ഞു.

കാതൽ ദ കോർ എന്ന സിനിമയിലാണ് ജ്യോതിക അവസാനമായി അഭിനയിച്ചത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമ കൂടിയാണ് കാതൽ. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്.