കെ സുരേന്ദ്രന്റേയും വി മുരളീധരന്റേയും വാദങ്ങള്‍ പൊളിയുന്നു; കേരളത്തെക്കുറിച്ചുള്ള കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു! 

ഭൂമി ഏറ്റെടുക്കല്‍ വലിയ തടസ്സമായി നിന്നപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ സമയോജിതമായ ഇടപെടല്‍മൂലമാണ് ദേശീയപാത ഇത്രവേഗം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. കാരണം ഒരു കിലോ മീറ്റര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ 50 കോടി രൂപയോലം അതിന് ചിലവ് വരുമായിരുന്നു. എന്നാല്‍ ഇതിന്റെ 25 ശതമാനം ചിലവ് ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ആറിയിച്ചു.

0
158
തിരുവനന്തപുരം ദേശീയ പാത വികസനത്തെച്ചൊല്ലി ബി ജെ പി നേതാക്കള്‍ കേരളത്തിനും സര്‍ക്കാരിനും എതിരെ നടത്തുന്ന പ്രചരണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയൊ ശ്രദ്ധേയമാകുന്നു. കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ ഭാഗങ്ങളാണ് ചര്‍ച്ചയാകുന്നത്.
ബി ജെ പി എം പി വി മുരളീധരനും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും മനപ്പൂര്‍വ്വം സംസ്ഥാനത്തിന്റെ പ്രയത്‌നങ്ങളെ അവഗണിക്കുകയാണ്. എന്നാല്‍ ബി ജെ പിയുടെ ദേശീയ നേതാവും കേന്ദ്ര മന്ത്രിയുമായ ഗഡ്ഗരിയുടെ വാക്കുകള്‍ തന്നെയാണ് ഇവര്‍ക്കുള്ള മറുപടി.
‘ദേശീയപാത വികസനത്തിനായി കേരള മുഖ്യമന്ത്രിയും സര്‍ക്കാരും കാണിച്ച സഹകരണം എടുത്തുപറയേണ്ടതാണ്. ഭൂമി ഏറ്റെടുക്കല്‍ വലിയ തടസ്സമായി നിന്നപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ സമയോജിതമായ ഇടപെടല്‍മൂലമാണ് ദേശീയപാത ഇത്രവേഗം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. കാരണം ഒരു കിലോ മീറ്റര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ 50 കോടി രൂപയോലം അതിന് ചിലവ് വരുമായിരുന്നു. എന്നാല്‍ ഇതിന്റെ 25 ശതമാനം ചിലവ് ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ആറിയിച്ചു. ഇപ്പോള്‍ കാണുന്ന മികച്ച റോഡുകള്‍ക്ക് പിന്നില്‍ കേരള സര്‍ക്കാരിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്.’ എന്നും വാര്‍ത്താ സമ്മേളനത്തില്‍ നിധിന്‍ ഗഡ്ഗരി പറഞ്ഞു.
പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറുവരിപ്പാതയാകുന്ന ദേശീയപാതയുടെ ഭാഗമായി വരുന്ന മുബൈ-കന്ന്യാകുമാരി ഇടനാഴി കേരളത്തിന് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് പ്രധാന പങ്ക് വിനോദ സഞ്ചാര മേഖലയ്ക്കുണ്ടെന്നും മൂന്നാറില്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം ഉദ്ഘാടന ദിവസം പറഞ്ഞു.