കാണാതായ 26 പെൺകുട്ടികളേയും കണ്ടെത്തി; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സംസ്ഥാനത്തിൻ്റ വിവധ ഭാഗങ്ങളിൽ നിന്നായാണ് 26-പേരേയും പൊലീസ് കണ്ടെത്തിയത്. അനധികൃതമായി പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്.

0
193

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതെപോയ 26 പെൺകുട്ടികളേയും കണ്ടെത്തി. സംസ്ഥാനത്തിൻ്റ വിവധ ഭാഗങ്ങളിൽ നിന്നായാണ് 26-പേരേയും പൊലീസ് കണ്ടെത്തിയത്. അനധികൃതമായി പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമിലെ 2 ഉദ്യോഗസ്ഥരെ ഇതോടെ സസ്പെൻറ് ചെയ്തു.

ശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ചെയർമാൻ പ്രിയങ്ക് കനുങ്കോ ഗേൾസ് ഹോസ്റ്റലിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. രജിസ്റ്റർ പരിശോധിച്ചപ്പോൾ അതിൽ 68 പെൺകുട്ടികളുടെ എണ്ണം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരിൽ 26 പേരെ കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ എഫ്‌ഐആർ ഫയൽ ചെയ്തതിന് പിന്നാലെ രണ്ട് ശിശു വികസന പ്രോജക്ട് ഓഫീസർമാരെ (സിഡിപിഒ) ശനിയാഴ്ച സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരായ ബ്രിജേന്ദ്ര പ്രതാപ് സിംഗ്, കോമൾ ഉപാധ്യായ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥൻ സുനിൽ സോളങ്കി, വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ രാംഗോപാൽ യാദവ് എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.

ഗുജറാത്ത്, ജാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 പെൺകുട്ടികളെയാണ് കാണാതായത്. നിയമവിരുദ്ധമായി നടത്തിവന്നിരുന്ന ചിൽഡ്രൻസ് ഹോമിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായും എഫ്ഐആറിൽ പറയുന്നു.

കുട്ടികൾ താമസിക്കുന്ന സ്ഥലത്ത് സിസിടിവി ക്യാമറകളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ ഒഴികെ, രാത്രിയിൽ രണ്ട് പുരുഷ ഗാർഡുകളുള്ളത് ചട്ടലംഘനമാണ്. ഗേൾസ് ഷെൽട്ടർ ഹോമിൽ നിർബന്ധമായും വനിതാ ഗാർഡുകൾ ഉണ്ടായിരിക്കണം. സംഭവത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.