കെഎസ്ആര്‍ടിസിയിലെ ചെലവ് ചുരുക്കണം, ഒന്നാം തീയതി തന്നെ മുഴുവന്‍ ശമ്പളവും നല്‍കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം ; മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്നും  മറ്റ് യാത്ര സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രം നിലനിര്‍ത്തും എന്നും മന്ത്രി പറഞ്ഞു.

0
119

കെഎസ്ആര്‍ടിസിയിലെ ചെലവ് ചുരുക്കണമെന്നും, ഒന്നാം തീയതി തന്നെ മുഴുവന്‍ ശമ്പളവും നല്‍കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ചെലവ് ചുരുക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ മാനേജ്‌മെന്റ് സമര്‍പ്പിക്കണം. ലോക്കല്‍ പര്‍ച്ചേഴ്‌സ് പരമാവധി ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചയിലാണ് മന്ത്രിയുടെ നിര്‍ദേശം. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാംടേമില്‍ മന്ത്രിയായ കെബി ഗണേഷ്‌കുമാര്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ തന്നെ കെഎസ്ആര്‍ടിസിയില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.

നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്നും  മറ്റ് യാത്ര സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രം നിലനിര്‍ത്തും എന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ കര്‍ശനമാക്കാനും മന്ത്രി കെ ബി ഗണേഷ് കുമാര്‍ തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി.