അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് പൂട്ടുവീണു

രാജ്യത്ത് ആദ്യമായാണ് പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത്.

0
519

മാലിദ്വീപ് സര്‍ക്കാര്‍ അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു . എല്ലാ അശ്ലീല സൈറ്റുകളും ബ്ലോക്ക് ചെയ്യാന്‍ കമ്മ്യൂണിക്കേഷന്‍സ് അതോറിറ്റി ഓഫ് മാലിദ്വീപിനോട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാരും ഇന്റര്‍നെറ്റ് സേവന ദാതാക്കളും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചില്ലെങ്കിലും ഇന്ന് മുതല്‍ അശ്ലീല വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം ഉണ്ടാകില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ആദ്യമായാണ് പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത്. അതേസമയം മാലിദ്വീപിലെ പ്രധാന ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ധീരാഗു, ഊരേദു എന്നിവയുടെ നെറ്റ് വർക്കുകളില്‍ അശ്ലീല വെബ്സൈറ്റുകള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.